മലയാളത്തിന്റെ നിലവിളി. - മലയാളകവിതകള്‍

മലയാളത്തിന്റെ നിലവിളി. 

_
മലയാളത്തിന്റെ  മധു മുഴുവൻ നുകർന്ന്
പറന്നകന്ന കാവ്യകോകിലമേ
ഏത് കൊടുങ്കാറ്റിൻ കൈകളിലേക്കന്നെ നി കുടഞ്ഞെറിഞ്ഞു. .
ആരുടെ ചങ്കിലെ ചോരയിലേക്കെന്റെ പ്രാണനെ നി പറഞ്ഞയക്കുന്നു.
ഏത് അനാഥ ഓടയിലേക്കെന്നെ ഒഴുക്കി വിടുന്നു.
മലയാളം കുടിച്ച് മത്ത് പിടിച്ച
ഞങ്ങൾക്ക് നി വെറും
പീഠത്തിൽ കയറിയ അവസാന കവി...
മധുര മലയാളത്തിന്റെ ജ്ഞാനം പോയവന്റെ
അവസാന നിലവിളി..
കൂട്ടിലെ തത്തയും കാട്ടിലെ കിളിയും
അവസാന ശ്വാസത്തിൽ പാടുമ്പോൾ നിന്റെ കവിതകൾ
ചിറക് കുടഞ്ഞ്  ചിതയിൽ നിന്ന് പറന്നുയരും..
ചക്ര വാള ചിതയിൽ നി ചിറക് കുഴഞ്ഞ് വീഴുമ്പോൾ
ഞങ്ങൾ മലയാള മധുവിധു
ആഘാഷിക്കാൻ നിന്റെ ആദ്യ
കാവ്യ താളുകൾ തുറക്കും..
അന്നു നി വിതച്ച് മുളപ്പിച്ച
ഇളം നാമ്പിന്റെ ഇളം പച്ചയിൽ ഞങ്ങളുടെ സ്വപ്നം കുറിച്ച് വക്കും.
നി ഇല്ലാത്ത ഇടവഴിയിലൂടെ നടക്കുമ്പോൾ
മുളം തത്തകൾ ഞങ്ങൾക്ക് നേരെ പ്രാകും.
കുയിലുകൾ
പാട്ട് നിർത്തി തിരിച്ചു പറക്കും..

പൂവാലി പൈകൾ ചവച്ചിറക്കിയ
പച്ചില ഛർദ്ദിക്കും....
സസ്യലലാതിക ൾ കരിഞ്ഞുണങ്ങും.
മണ്ണിന്റെ മണത്തിൽ മരണം നിറയും..
അന്ന് ഞങ്ങൾ മലയാളത്തെ
മാറത്തടക്കി നിലവിളിക്കും.

അ അ അമ്മ
മ മ മലയാളം


സുരേഷ് വാസുദേവ്


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:18-02-2016 12:35:25 AM
Added by :SURESH VASUDEV
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :