മധുര സ്മരണ
നിൻ നൊമ്പരങ്ങൾ എനിക്കു തരൂ
നിന്നെ ഞാൻ ആശ്വസിപ്പിക്കാം ....
നിൻ ഹൃത്തിൻ മുറിവുകൾ എനിക്കു തരൂ
അതിൽ ഞാൻ ലേപനം പുരട്ടാം .....
നിന്നന്തരംഗം സന്തോഷത്താൽ നിറയുമ്പോൾ
നിൻ നന്മകളുടെ ചിറകിലേറി
സഞ്ചരിക്കുക ഇന്നുകളിലൂടെ നീ
മന്തമായ് സുസ്മിതയായി
ആ സുന്ദരമായ യാത്ര ദൃശ്യം
അതാണ് നീ എനിക്കു നല്കുവാനായി
കരുതിവച്ച സമ്മാനം എങ്കിലും പ്രിയേ
ഉപഹാരം നല്കി യാത്രയക്കല്ലേ എന്നെ നീ
ഇഷ്ട്ടങ്ങൾ ഏറെ ഉണ്ടെങ്കിലും
നീ അറിയാതെ നിന്നെ ഞാൻ പ്രണയിച്ച നിമിഷങ്ങൾ... നഷ്ട സ്വപ്‌നങ്ങൾ ആണോ
മധുര സ്മരണകൾ ആണോ .... അറിയില്ല ...
എങ്കിലും ഞാൻ വിദൂരതയിൽ തനിച്ചിരുന്നു
നീ പതികനുമൊത്തു ജീവിതം നുണയുന്നതും
നിൻ മന്തഹാസം കാണുന്നതുമാണ്
എനിക്കിപ്പോൾ ഏറെ ഇഷ്ടം....
ഇഷ്ട്ടങ്ങൾ ബാക്കി ആക്കി
സ്വപ്‌നങ്ങൾ ബാക്കി ആക്കി
സ്മരണകൾ നെയ്തു കൂട്ടി
വീണ്ടും ഒരു കാത്തിരുപ്പ്......
മധുരമുള്ള കാത്തിരുപ്പ്.......
Not connected : |