" കണ്ടിയൂർ ശ്രീ മഹാദേവർ "
ശങ്കരനാദം മുഴങ്ങുമീ ശങ്കൊലി കേട്ടുണരും ശങ്കരധ്യാനം വെടിഞ്ഞ് ശിവശങ്കരൻ
കൂവളത്തില തളിർ മാല ആപാദചൂഢം ചൂഢി നിൽക്കുന്ന ഭസ്മോദ്ധൂളിത വിഗ്രഹത്തിൻ തിരുമുമ്പിൽ എത്തി നില്ക്കെ എരിയുന്ന തിരിനാളംപോൽ ഉരുകുന്നു എൻ മനസ്സിൻ വ്യാധികളെല്ലാം
തൃക്കണ്ടിയൂർപുരനാഥനായീടും തൃക്കണ്ണൻ മുമ്പാകെ നമസ്കരിക്കുന്ന വേളയലറിയാതെ മനം ശങ്കരശിരസ്സിൽ ധാരയായിയൊഴുകുന്നു...
മൃത്യുജ്ഞയമൂർത്തിയാം ശ്രീനീലകണ്ഠനായൊരെൻ പാർവ്വതീശനല്ലോ ദേവദേവനാം ശ്രീമഹാദേവൻ...
നന്ദീശ്വര പ്രഥമനാഥനാം മഹേശ്വരാ നീ തന്നെയല്ലോ വൃഷഭധ്വജനാം തൃക്കണ്ടിയൂർ വാഴുന്ന ശിവശംഭു...
പഞ്ചാക്ഷരമന്ത്രം ജപിക്കുന്ന ആലിലത്താളത്തിൽ നടനമാടുന്ന നടരാജനാം കണ്ടിയൂർ ദേവനല്ലോ നാഗേന്ദ്രഹാരം തിരുകണ്ഠത്തിൽ ചാർത്തി പുലിത്തോൽ ധാരിയാം വിഗ്നേശ്വരതാഥനീ ഇന്ദുചൂഢൻ...
ത്രിലോകനാഥനാം തൃക്കണ്ടിയൂർ വാഴുന്ന തൃക്കണ്ണൻ അവിടുത്തെ തൃക്കടാക്ഷം ആശ്രിതരാം അടിയങ്ങളിൽ ചൊരിയേണമേ... ജീവതാളമാം പ്രാണവായുവിലുള്ളൊരു ഏകതാളവും ശിവലോകമവാപ്നോതി ശിവേന സഹ മോദതേ....
Not connected : |