എന്റെ പ്രണയം - തത്ത്വചിന്തകവിതകള്‍

എന്റെ പ്രണയം 

എന്റെ പ്രണയം

തൂലികയിൽ പിറന്ന്,
വരികളിൽ വാഴ്ന്നൊരെൻ-
പ്രണയമെ, നിനക്കുമിന്നേഴഴക് !!
വാക്കുകളിൽ ഒളിച്ചും കളിച്ചും,
വ്യാഖ്യാനങ്ങളിൽ നിറഞ്ഞാടിയും,
അർത്ഥങ്ങളിൽ കണ്ണു നിറച്ചും,
ആടിയും പാടിയും
കൗമാര യൗവനങ്ങൾ താണ്ടി,
വാർദ്ധക്യ ഒടുനാൾ വരെ
എൻ തൂലിക തുമ്പിൽ
ഒരു മാൻ പേടയെ പോലെ
ചാഞ്ചാടിയ എൻ പ്രണയമെ,,
നിനക്കിന്നേഴഴക്..

മിഥ്യമാം ഇ ലോകത്ത്
മഴയായ് വന്നെൻ-
ആത്മാവിൽ തഴുകുമ്പോൾ,
തനിച്ചല്ലന്നൊരീ തോന്നൽ മതി
വീണ്ടും പാരിൽ പുനർജനിക്കാൻ,
നിന്നെയും പ്രണയിച്ച് അലിഞ്ഞു ചേരാൻ..


___ശ്രീനാഥ്..


up
0
dowm

രചിച്ചത്:Sreenath
തീയതി:22-02-2016 10:42:13 PM
Added by :Sreenath
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :