''ജ്വാല''
ജ്വലിക്കുന്ന കനലായി എൻ മനസ്സിൽ ആളി പടർന്ന നിൻ ഓർമ്മകൾ എന്നെ എതിരേൽക്കുന്നത് കത്തി തീർന്ന ഓർമ്മക്കീറിൻ ഒരു പിടി ചാരമായി...
മണ്ണിൽ കുതിർന്നു പോയ സ്വാർത്ഥ സ്വപ്നങ്ങൾ നേട്ടങ്ങളാകുമെന്നു വെറുതെ നിനച്ചു ഞാൻ...
കൺ ചിമ്മാതെ കാത്തിരുന്നതിൻ വേദനയിൽ കാണാതെ പോയി നിൻ ജ്വലിക്കുന്ന കണ്ണുകൾ...
വർണ്ണങ്ങൾ വറ്റിയ കണ്ണുമായി കാത്തിരിക്കുവാൻ ആവില്ല എനിക്കിനി എന്തെന്നിരുന്നാൽ നിൻ ചിന്തകൾ എന്നിൽ ചിതലരിച്ചതറിയാതെ പോയി ഞാൻ...
നിൻ ചിന്തകൾ ചീന്തി കളയുന്നീ വേളയിൽ കൂടു മാറി പോയീടുന്ന വണ്ണാത്തി കിളിപോൽ നിൻ ചിന്തകൾ വേരറ്റു പോകുന്നു....
പാതി വരച്ചു തീർന്ന നേരത്ത് ഛായക്കൂട്ട് തട്ടിപ്പോയതു പോൽ നീയും പൂർണത ഇല്ലാത്തൊരു ഓർമ്മച്ചിത്രം...
Not connected : |