"ഇന്നലെ" ഇന്നലെ എന്നോ നെഞ്ചിൽ എരിഞ്ഞു നീറിയ നൊമ്പരത്തിൻ ഭാണ്ഡക്കെട്ടുമായി ആളൊഴിഞ്ഞ വീഥിയിൽ ഞാൻ നടന്നു നീങ്ങിയത് കണ്ടിട്ടെന്നെതുപ്പോലെ രാമായണക്കിളി മൗനം പൂണ്ടു...
ആലിലകൾ കൊഴിഞ്ഞു വീണതറിയാതെയല്ലോ വീണ്ടും ഈ ചില്ലയിൽ കൂവരതിക്കിളി കൂടുക്കൂട്ടിയത്...
പൊട്ടിച്ചിതറിയ കളിമൺപ്പാവയായി വീണ്ടും ഞാൻ നിഴൽക്കുത്തിൽ ആടുന്ന ജീവിതം...
നിറം ചാലിച്ച പകലുകൾ കൊഴിഞ്ഞതും തിരി കൊളുത്തിയ സന്ധ്യകൾ മാഞ്ഞതും ആർദ്രമായ രാവുകൾ തീർന്നതും അറിയാതെ നില്ക്കുന്നു ജീർണമായൊരു മൃതമായി ഞാനിന്ന്...
നഷ്ടപെട്ടത് എന്തെന്നറിയാതെ തേടി നടക്കുന്ന ഭിക്ഷുവായി മാറി ഞാൻ....
ഓർമ്മകൾ നഷ്ടപ്പെട്ടതറിഞ്ഞിട്ടും ഓർക്കാൻ ശ്രമിക്കാതെ മറക്കാൻ കൊതിക്കുന്ന മനസിനായി തേടുന്നു... നൈർമല്ല്യെത കാത്തുസൂക്ഷിപ്പാൻ മുറുക്കിക്കെട്ടിയ മനസ്സുമായി യാത്രയായി പാവനമായൊരു തീർഥയാത്ര...
കാലുവഴുതി വീണെന്നാലും ദേഹം വിട്ടു ദേഹി പറന്നുയർന്നാലും മുഖം മണ്ണോടു മാറണഞ്ഞാലും നിൻ മുഖം മനസ്സിൻ ശ്രീലകത്തിൽ മാറോടണയ്ക്കും....


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:23-02-2016 09:58:46 AM
Added by :Adithya Hari
വീക്ഷണം:350
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me