"ബാലൻ..."
പേയ്തൊഴിഞ്ഞ ഘനശ്യാമമിന്നു പേയാതെ കാർമേഘമാകുന്നു എൻ മനസിൻ മൃണാളിനിയിൽ
മന്ദഹസിച്ചു മണ്ണിൽ പതിഞ്ഞ മഴതുള്ളിയോ പുൽക്കാമ്പിൻ തുമ്പിലായി നൃത്തം തുള്ളുന്നു...
ധാര ധാരയായി പെയ്തൊഴുകുന്ന മഴത്തുള്ളികൾ തളം കെട്ടുന്ന തുളസിത്തറയിൽ നിന്നു തുള്ളി തെറിച്ച മഴത്തുള്ളി വൃത്തത്തിൽ ബന്ധിതൻ ആയൊരു സൂര്യനാളം എരിയുന്ന തിരിയായി വിളക്കിൻ ദീപമായി സന്ധ്യാ വന്ദനം ചെയുന്നത് നമസ്കാര സൂര്യൻ അറിഞ്ഞുവോ ?
അജ്ഞത നിറഞ്ഞ മനമല്ലോ കുരുന്നിവനുള്ളത്
അന്ധകാരത്തിൻ അന്ധകനാകും ദീപപ്രഭ ചൊരിയുന്ന പ്രഭാകരനുള്ളൊരു തേജസ്സ് ഇവനിലുമുണ്ടീ കുരുന്നു ബാലനിൽ വർഷവില്ലു മാഞ്ഞു തുടങ്ങിയ വാനിൽ വീണ്ടും വിരിയുമെന്ന് ആശിച്ചു കാത്തിരിപ്പു ഇന്നുമാ ബാലൻ...
Not connected : |