ചിരി - തത്ത്വചിന്തകവിതകള്‍

ചിരി ചിരിയുണ്ടനേകം
ചിതകത്തുവോളം
ചിലരേകും ചിരിയിലായരു-
ചിതോനിക്കും

ചിലനേരമുള്ളില്‍
ചികയുന്നു നീയും
ചിരിയേതു നല്‍കണം
ചിലമാനുഷര്‍ക്ക്

ചിലവേറെയില്ലാത്ത
ചിരിയേകുവാനും
ചിലരോ പിശുക്കും
ചിരിക്കാലനെപ്പോല്‍

ചിരികാണുവാനായ്
നടക്കുന്ന കാലം
ചിരിയൊന്നുമാത്രം
മടുത്തില്ല കണ്ട്

ചിറകടിച്ചുയരുന്ന
ശലഭമായവളെന്‍
ചിരകാല സ്വപ്നമായെ-
രിയുന്നു നെഞ്ജില്‍

ചിലരെനിക്കേകീയ
ചിരിമുഖച്ചിത്രം
ചിതലെരിച്ചെങ്കിലും
ചിരി മായുകില്ല


up
0
dowm

രചിച്ചത്:രഞ്ജിന്‍ രാജു
തീയതി:25-02-2016 10:36:13 AM
Added by :Renjin Raju
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me