സെൽഫി  - തത്ത്വചിന്തകവിതകള്‍

സെൽഫി  


ബലവും ബലഹീനതയും ബഹിർഗമിക്കുന്ന ഏകാന്തത
സ്വയം തിരിച്ചറിയാനും വിലയിരുത്താനുമുതകുന്ന അവസ്ഥ
സ്വയം അറിയുന്ന പോലെ ആരും തന്നെ അറിഞ്ഞില്ലെന്ന ബോധോദയം
അതിനൊരു കയ്പ്പും മധുരവും പിന്നെ ചവർപ്പും

മതിപ്പുകൾക്കെല്ലാം കിഴിവുകളുണ്ടെന്ന് കണക്കെഴുത്ത് സിദ്ധാന്തം
ചലനങ്ങൾക്ക് പ്രതികരണങ്ങളുണ്ടെന്ന് ശാസ്‌ത്രവും
ആകെ കൂട്ടി കഴിച്ച് നോക്കുമ്പോൾ
രേഖാരൂപത്തിൽ ഋജുരേഖകൾ അക്ഷങ്ങൾക്ക് നടുവിൽ
അങ്ങോട്ടുമില്ല ഇങ്ങോട്ടും


up
0
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:25-02-2016 03:39:49 PM
Added by :ANEESH BABU
വീക്ഷണം:365
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :