എന്റ്റെ അമ്മുമ്മയുടെ ഓര്മ്മയ്ക്ക് മുൻപിൽ .......................,
മറക്കുകില്ലോരുനാളിലും മനതാരിൽ
മറക്കതോർമ്മകൾ കുടികൊള്ളും കാലം
മറക്കുവാനകില്ലെൻ ജീവനിൽ
മറ വന്നു മയക്കിടുവോളം
പ്രിയമാം നിന് സ്നേഹം
ആർദ്രാമാം മിഴികളിൽ
കണ്ണുനീരായ് എന്നുമെൻ കൂടെ
നീറ്റലായ് നെഞ്ഞിലടിയുന്നിതാ
കാണാതെ കാണുമ്പോൾ
മുത്തമായ് തലോടലായ് ചേർത്ത് നിരത്തി
എന്തിലും ഏതിലും വാത്സല്ല്യം നല്കി
പ്രിയമാം ശാസനയോടണഞ്ഞു പുല്കി
ഈശ്വരാ എന്ന് വിളിച്ചു നീ നീറി -
പ്പുകഞ്ഞു പ്രാർഥിച്ചു ഞങ്ങള്ക്കായ്
ഇന്നീ ഈശ്വര സ്ഥാനത് പൂജിപ്പൂ ഞങ്ങൾ
ഈശ്വരിയായ് ദേവിയായ് കാത്തിടുമോ
തെറ്റുകള ക്ഷമിക്കുന്ന പുണ്യമീ
നിനക്കായ് തീരാ ദുഖത്തിൻ
കുമ്പസാര കൂട്ടിൽ, സ്നേഹാരധ്ര ഓർമ്മകളിൽ
ഞങ്ങൾ കേഴുന്നിതാ -'ഒരു ജന്മം കൂടി
സ്നേഹമായ് നന്മയായ് കൂടെ വരുമോ '
Not connected : |