നിളയില്‍ നിറയൂ ...  - മലയാളകവിതകള്‍

നിളയില്‍ നിറയൂ ...  

നിളയില്‍ നിറയൂ ... പാല്‍ മഴയായി
പൊന്നാമ്പല്‍ വിരിയും ഒരു നേരമായിതാ
അഴകോലും കസവണിയും തീരങ്ങളില്‍
മധുവോടണയും മധുകരനായ് വാ

കഥകളി പടമാടും ആറ്റുവഞ്ചി പൂക്കളും
നീരദ കന്ന്യയും ചോദിക്കുന്നു
പൂത്തിരുവാതിര രാവിന്റെച ശയ്യയില്‍
നീയറിയാതെ മയങ്ങി പോയോ ?
രാവിന്‍ കരിനിഴല്‍ വീഴാതിരിക്കുവാന്‍
നിളയില്‍ നിറയാന്‍ അണയൂ അണയൂ

പൂന്തെന്നലോഴുക്കും പുത്തിലഞ്ഞി പൂമണം
നീ വരുവാന്‍ കാത്തു നില്ക്കുംന്നിതാ
മാദക രാവിനെ തഴുകുന്നോരോളവും
നീ അണയാനായ് കാത്തിരിപൂ
രാവിന്‍ കരിനിഴല്‍ വീഴാതിരിക്കുവാന്‍
നിളയില്‍ നിറയാന്‍ അണയൂ അണയൂ


up
1
dowm

രചിച്ചത്:sreekumar
തീയതി:24-01-2011 01:08:23 PM
Added by :sreekumar sreemangalam
വീക്ഷണം:391
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :