ക്ഷമാപണം
ആത്മധൈര്യം ഉരുകിയൊലിച്ചീടവെ
ആത്മവിശ്വാസം ചോർന്നൊലിക്കവെ
പിഴവുകൾ കറയായ്, കറുപ്പായി മാറി
സ്നേഹനൊമ്പരങ്ങളെ ഇരുട്ടിലാക്കുന്നു
ചെയ്യുന്നതെല്ലാം വൃഥാവിലാകവെ
വികാരം വാക്കുകൾക്കതീതമാകവെ
ആരോരുമറിയാത്തൊരെൻ ആത്മാവിൻ വേദനയെ
അനാഥനായ് സ്വയം കുഴിച്ചുമൂടട്ടെ ഞാൻ
നിന്നിലെ ഞാനൊരു പാഴായ് മാറുമ്പോഴും
എന്നിലെ നീയൊരു സത്യമെന്നോതി
മാപ്പിരക്കട്ടെ ഞാനെരിഞ്ഞു തീരും മുമ്പേ
മാപ്പു നൽക നീ, പ്രേയസി, മാപ്പു നൽക
അറിയാപിഴവുകൾ പൊറുത്തുനൽക
Not connected : |