അമ്മേ മാപ്പ്
മഴ നനഞ്ഞ പുലരിയുടെ ചെറു പുഞ്ചിരി
ക്കാഴ്ച പോലെൻ അമ്മയെന്നും;
വിളറിയ വെൺമേഘ വദനതിലലിയുന്ന;
വിഷാദ മുകിലിൻ കാർ വർണ ചിത്രം.
കാരുണ്യം കാന്തിയെകുന്ന കണ്കളിലെന്നും
പെയ്തോഴിയത്താ മഴ മുകിലിന്റെ കദനഭാരം
മഴതോർന്ന മാനത്തെ മഴവില്ലഴകുള്ള മൃദു
മന്ദ സ്മിതത്തിൽ തുളുമ്പുന്നു ഹൃദയ വിശുദ്ധി
തൻ പാൽമധുരം
മഴയുടെ വെള്ളിനാരുകൾ കെട്ടിയ മുടിയിഴകൾ
കാറ്റിന്റെ കൈയ്യിലെ കുസൃതി ക്കുരുന്നുകൾ
കൊടിയ വേനലിലും കനത്ത വർഷത്തിലും
ഉറയുന്ന ശ്യതത്തിലും ഇവൾക്ക് കുടചൂടിയതീ
കനിവിന്റെയാകാശം
എങ്കിലുമീ സായന്തനത്തിൽ അഭയം തിരയ്മെൻ
അമ്മയോടിന്നു ഞാൻ ഞാൻ മാപ്പപേക്ഷിക്കുന്നു തണലെനിക്കേകുവാൻ അവില്ലയമ്മേ;.
ജീവിത ചൂളയിൽ വെന്തു നീറിയൊരു പാഴ് മര
മിന്നുഞ്ഞാൻ ;,ഈ ശിഖരങ്ങല്ടരുന്ന വേളയിൽ
നീയെനിക്കാകുമോ സ്വാന്തന സ്പർശം
Not connected : |