പറയാതെ പൊയതെന്തെ.......  - പ്രണയകവിതകള്‍

പറയാതെ പൊയതെന്തെ.......  

പറയാതെ പൊയതെന്തെ എന്നെ
അറിയാതെ പൊയതെന്തെ........

സ്വപ്നങ്ങളുറങ്ങുന്ന തംബുരു മീട്ടി നീ
ഒരു ഗാന പല്ലവി പാടി വരൂ
എന്നെ ഇഷ്ട്മെന്നൊരുവാക്കു ചൊല്ലൂ

മണിനാഗകാവിലെ കല്‍വിളക്കൊക്കെയും
ശാരദ സന്ധ്യയില്‍ പൂത്തുലഞ്ഞു
മോഹനമാമൊരീ പാര്‍വണ രാവിലും
നിന്‍ വരവോര്‍ത്തു കാതോര്‍ത്തിരുന്നു
നീ വരും നേരം കാതില്‍ ഞാന്‍ പറയും......നീ(പറയാതെ..)

മുരളീവിലോലയായ് രധയായെന്നുമീ
മംഗള ഗീതവും പാടി വരൂ
പാരിജാതത്തിന്‍റെ പൂക്കളിറുത്തുഞാന്‍
പൂമുഖ വാതിലില്‍ കാത്തിരിക്കും ഒര്‍ത്തിരിക്കും
നീ വരും നേരം കാതില്‍ ഞന്‍ പറയും........നീ(പറയാതെ..)


up
0
dowm

രചിച്ചത്:sreekumar
തീയതി:27-01-2011 11:57:46 AM
Added by :sreekumar sreemangalam
വീക്ഷണം:569
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :