അവരെല്ലാം ഓട്ടത്തിലാണത്രെ - തത്ത്വചിന്തകവിതകള്‍

അവരെല്ലാം ഓട്ടത്തിലാണത്രെ 

അവരെല്ലാം ഓട്ടത്തിലാണത്രെ..

സ്നേഹിക്കാൻ നേരമില്ല പോലും
സ്നേഹിക്കപെടാൻകൂടി നേരമില്ലത്രെ,
എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത,
ആർക്കൊ വേണ്ടിയുള്ള ഓട്ടത്തിലാണത്രെ
അവരൊക്കെ..

മുന്നില്ലുള്ളവരെ പിറകിലാക്കി,
മേലെ ഉള്ളവന്റെ മുകളിൽ കയറി,
തലക്കുമീതെ ഉദിച്ച സൂര്യനെ
വിലക്കു വാങ്ങാനുള്ള ഓട്ടത്തിലാണത്രെ
അവരൊക്കെ..

ദിവസത്തിൽ 24 മണിക്കൂർ മതിയാകു-
ന്നില്ലെന്ന് ഒരു കൂട്ടർ,
അതിനിടയിൽ ഉറങ്ങാൻ മറനെന്ന്
മറ്റു ചിലർ..
ഇതെല്ലാം കണ്ട് പൊട്ടിചിരിച്ചു കൊണ്ട്,
വേറെ ഒരു സുഹൃത്ത് അവരെയും കാത്ത്
ഓട്ടത്തിൻ അവസാനത്തിലും,

ഓടി അവനില്ലെത്തിയവർ ഓട്ടം
മതിയാക്കുന്നു,.
ദൂരെ നിന്നും അവനെ കണ്ടവർ
വേഗത കുറക്കുന്നു..
അവനെ മുൻക്കൂട്ടി മനസിലാക്കിയവർ,
തിരികെ നോക്കി തുടങ്ങുന്നു,
വലിച്ചെറിഞ്ഞ സ്നേഹത്തെ തിരയുന്നു,
ആരുടൊക്കെയോ തേങ്ങലുകളെ കാതോർക്കുന്നു,,
തുടങ്ങിവെച്ച ഓട്ടം മതിയാക്കാനായി
ആ സുഹൃത്ത് തേടി വന്നപ്പോൾ
വെറുമൊരു മനുഷ്യനായ്,
നിസ്സഹനായ്, ദേഹം വിട്ടൊരു
യാത്രക്ക് പുറപ്പെടുന്നു..
എങ്ങും തേങ്ങലുകൾ മാത്രം ബാക്കി,
സ്നേഹമുള്ളവരെ കണ്ണിൽ
ഒരിറ്റ് കണ്ണുന്നീരും..


up
0
dowm

രചിച്ചത്:ammukkuttyy
തീയതി:08-03-2016 10:50:01 PM
Added by :അമ്മുക്കുട്ടി
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me