നിങ്ങൾ എന്നെ MANUSHYANAKKI - തത്ത്വചിന്തകവിതകള്‍

നിങ്ങൾ എന്നെ MANUSHYANAKKI 

നിങ്ങൾ എന്നെ മനുഷ്യനാക്കി

പിറന്നു വീണ കുലത്തിൻ അധിപന്മാർ ചോദിച്ചു
"നീ ബ്രാഹ്മണൻ ആണോ"
അല്ല ഞാൻ ബ്രാഹ്മണനല്ല
അറിയില്ലെനിക്ക്‌ 'ജ്ഞാന കൌശലങ്ങൾ '
എങ്കിൽ നീ ക്ഷത്രിയനോ ,നായരോ
എന്നായി അടുത്ത കൂട്ടർ
അല്ല ഞാൻ ക്ഷത്രിയനുമല്ല നായരുമല്ല
ഇല്ലെനിക്ക് പോരാട്ട വീര്യവും ,വീറും വാശിയും
എങ്കിൽ നീ ഈഴവനോ ,ഹരിജനോ
അല്ല ഞാൻ ഈഴവനല്ല ഹരിജനുമല്ല
വേണ്ടെനിക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും
എന്നാൽ നിശ്ചയം ക്രിസ്ത്യാനി തന്നെ
അല്ല ...ഞാൻ ക്രിസ്ത്യാനിയല്ല
ആവില്ലെനിക്ക് അന്ധമായ് അനുകരിക്കാൻ
സംശയം വേണ്ട എന്നാൽ മുസ്ലിം തന്നെ
അല്ല ...ഞാൻ ഉച്ചത്തിൽ ഓതി
അല്ല ഞാൻ മസ്ലിമല്ല
അറിയില്ലെനിക്ക്‌ വ്യവസായ തന്ത്രവും നിസ്ക്കാര നിയമങ്ങളും
ശെരി .എങ്കിൽ നിൻ രാഷ്ട്രിയ സിദ്ധാന്തമെന്തു ?
'മർക്സിയനൊ, ഗാന്ധിയനോ അല്ല ഭാരതിയനോ’
അല്ല ..ഞാൻ ഇതൊന്നു മല്ല
നിശ്ചയം എങ്കിൽ നീ സന്യാസി തന്നെ
നിൻ പരമ്പര ഏത് ?
അല്ല ഞാൻ സന്ന്യസിയുമല്ല
മാനവ കകുലത്തിൽ മനുഷ്യനായ് പിറന്നു
മനുഷ്യനായ് ജീവിച്ചു ,മനുഷ്യനായ് മരിക്കുവാൻ
എന്നെ അനുവദിക്കു ...
എല്ലാ കൂട്ടരും പരസ്പരം നോക്കി
ഇല്ല ,നമ്മൾ ഒന്നാണ് പൊതു ശത്രുവിൻ മുൻപിൽ
അനുവദിക്കില്ല ഞങ്ങൾ
മനുഷ്യനായ് ജീവിക്കുവാൻ
ഒന്നുകിൽ 'ദൈവമാവുക ' അല്ലെങ്കിൽ 'മൃഗമാവുക '
"ചോയ്സ് ഈസ്‌ യുവേർസ്"

അറിയാതെ മനസ്സിൽ മിന്നിമറഞ്ഞു
നൂറ്റാണ്ടുകൾക്കപ്പുറത്ത്
നീതിമാനായ പീലാത്തോസ്
സത്യത്തിന് സാക്ഷിയാകാൻ വന്നുവെന്നോതിയ
"മനുഷ്യ പുത്രനോട്" എന്താണ് സത്യം എന്ന് മറു ചോദ്യം
ചോദിച്ചപ്പോൾ ,മൌനം ഉത്തരം നൽകിയ
മനുഷ്യ പുത്രൻ ദൈവ പുത്രനായ നിമിഷം !
നന്മ ഹൃദയത്തിൽ സൂക്ഷിച്ച മൊഹമ്മെദ്
എന്ന മനുഷ്യനെ കല്ലെറിഞ്ഞു ഓടിച്ചപ്പോൾ
മുത്ത്‌ നബി പ്രവാചകനായി ഉയർത്തപെട്ട നിമിഷം!
പെറ്റമ്മതൻ ജഡം സംസ്കരിക്കാനവാതെ
ഭ്രഷ്ട് കല്പിച്ച കുലപതികൾക്ക് മുൻപിൽ
ശങ്കരൻ ആചാര്യനായി പരിണമിച്ച നിമിഷം !
കാലമേ നിനക്ക് സ്വസ്തി !സ്വസ്തി !സ്വസ്തി !

കാഞ്ചന


up
0
dowm

രചിച്ചത്:KANCHANA
തീയതി:14-03-2016 08:17:16 PM
Added by :Kanchana
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :