പ്രണയ ഗീതം  - പ്രണയകവിതകള്‍

പ്രണയ ഗീതം  

നിൻ മധുര സംഗീതം പൊഴിക്കുന്ന
തംബുരുവിൻ തന്ത്രികൾ ഒരു മാത്ര
വീണ്ടും ചിട്ടപ്പെടുത്തുമോ എനിക്കായി
നിൻ താള ലയങ്ങളിൽ ലയിക്കാനായി ഞാൻ
വീണ്ടും .... വീണ്ടും .... വീണ്ടും .....

ഗദ്ഗദത്താൽ നിറഞ്ഞൊരു ജീവിതം
സംഗീത സാന്ദ്രമാക്കിയ നിൻ സാമീപ്യം
വല്ലാത്തോരുന്മാദം നൽകുന്നെനിക്കിപ്പോൾ
നീയറിയാതെ എന്നിലേക്ക്‌ ചേരുന്ന
ഓരോ നിമിഷവും കൊതിക്കും ഞാൻ
വീണ്ടും .... വീണ്ടും .... വീണ്ടും .....

അറിയില്ലെനിക്കീ സഞ്ചാര ദിക്കുകൾ
എങ്കിലും അറിയാതറിയുന്നു ഞാൻ
സംഗീത സ്മൃതികൾ മധുരിതമെന്നറിവ്
കാലം ഏറെ കഴിയും തോറും വീര്യമുള്ള - വീഞ്ഞുപോൽ
സുഖമുള്ള ലഹരി നല്കുന്ന നിൻ
പ്രണയ സാന്ദ്രമാം ആലാപനം‌ എന്നിൽ
വീണ്ടും .... വീണ്ടും .... വീണ്ടും .....


up
0
dowm

രചിച്ചത്:ഹഡ്സൺ
തീയതി:08-04-2016 02:38:13 AM
Added by :hudson
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :