പ്രണയമായ്
പലകുറിയിതളായ് വിങ്ങുന്നൊരെൻ
വരവീണ മൂളുന്നു പ്രണയാർദ്രമായി...
കണികൊന്ന പൂക്കുന്ന മനമുറ്റമോ,
അരിമുല്ലപൂ നിന്നെ വരവേൽക്കയ്യായ്..
അനുരാഗക്കുറി ചാർത്തി അണിയിച്ചൊരുക്കുന്ന
മനതാരിൻ മണിവർണ്ണകൊട്ടാരവും
ഈറൻ രജനിയും പൊന്നാമ്പലും
നിനവാർന്ന നിളയുടെ ശ്വാസങ്ങളും
മൃദുവള്ളി പടരുന്ന തേന്മാവിലെ
തളിരുണ്ടു കിളി പാടും മോഹങ്ങളായ്,....
Not connected : |