| 
    
         
      
      താളം       ശാരികപൈതലേനിന്‍ കൊഞ്ചലന്നൊരു
പ്രണയഗീതമായണഞ്ഞു കാതില്‍..............
 എന്നിലെ പ്രണയമാം നര്‍ത്തകി തന്‍
 പദം ഇളകിയാടിയതിന്‍ താളമോടെ
 പൊട്ടിയടര്‍ന്നോരെന്‍ ചിലങ്ക തന്‍
 മുത്തെടുത്താദ്യമായ്  നീട്ടി നീ മുന്നില്‍ വന്നു ..........
 പിന്നെയെന്‍ ചിലങ്ക തന്‍ താളമെന്നും
 നിന്റെയീണങ്ങള്‍ക്കൊപ്പമായിരുന്നു
 നാട്യ ശാസ്ത്രത്തിന്റെ ചേലൊത്ത ചോടുകള്‍
 ആടിത്തിമിര്‍ത്തു നാം ആസ്വദിച്ചു ..........
 പിന്നെയെപ്പോഴോ വിധിയുടെ സംഹാര
 താണ്ഡവംനമ്മെയടര്‍ത്തി മാറ്റി.
 ഇന്നുമാശാരികപൈതലെന്‍
 ചില്ലു ജാലകത്തിന്മേലിരുന്നു പാടും............
 അടി തെറ്റി വീണോരെന്‍മനസും ശരീരവും
 അനുവദിക്കുന്നീല ചോടുവയ്ക്കാന്‍ ....
 
 
      
  Not connected :  |