ഒരു പ്രണയത്തിന്റെ ഓർമ്മ
ഈ മരക്കൊമ്പിൽ നമ്മൾ അന്നാദ്യമായ്
കൂടുകെട്ടിയത് ഓർക്കുന്നുവോ നീയെൻ പക്ഷീ...
മിഴികളിൽ നോക്കി നാം മൊഴികളില്ലാതെ
കിനാവ് കണ്ടതും നീയോർക്കുന്നുവോ...
പൂ വന്നു,കായ് വന്നു,കനി വന്നു ..
മരത്തിലും പിന്നെ നമ്മുടെ മനസ്സിലും
.പൂ കൊഴിഞ്ഞു കായ് അടർന്നു,കനി കരിഞ്ഞു
ആദ്യം മനസ്സിലും പിന്നെ മരത്തിലും ..
ഇനിയീ മരക്കൊമ്പും ഉണങ്ങി തുടങ്ങും
അതറിയുന്നുവോ നീയെൻ പ്രിയെദെ..
സായന്തനങ്ങൾ ഇരുണ്ടു തൂങ്ങുമ്പോൾ
നമ്മൾ എവിടേക്ക് അഭയം തിരഞ്ഞുപോകും ..
നമ്മുടെ ഈ സായന്തനത്തിൽ നമ്മൾ
എവിടേക്ക് ഇനി പോകും പറയുക
നീയെൻ പ്രിയ പക്ഷി .......
Not connected : |