നിലാവ് പോലെ  - പ്രണയകവിതകള്‍

നിലാവ് പോലെ  

മകര മഞ്ഞിൽ നീ വരുമ്പോൾ
മകര നിലാവായി ഞാൻ വരാം
മാനത്ത് താരങ്ങൾ കൺ ചിമ്മി
മയക്കം പുൽകിയ നിൻ കൺ പീലികൾ കണ്ടു

കുളിർ കാറ്റിൻ മൂളിപ്പാട്ട്
ഹൃദയ വിപഞ്ചിക തൊട്ട്
കടൽ തിരകളെ തഴുകി
ദിവാസ്വപ്നത്തിൽ മുഴുകി

തിങ്കൾ നിലാവിൽ കുഞ്ഞോളങ്ങൾ
തങ്ക നിറമാർന്നു തിളങ്ങിടുമ്പോൾ
തിരകൾ ചൊല്ലിയ കഥ കേട്ട്
താമര പൂ മിഴികൾ പൂട്ടിയുറങ്ങൂ സഖി

ചാഞ്ചക്കം ചാഞ്ഞുറങ്ങും നിൻ
ചേല് കാണാൻ എന്തു ഭംഗി
ചാരെ ഇരുന്നു നിൻ തേൻ നുകരാം
ചന്തമെഴും നിൻ മെയ് പുണരാം


up
0
dowm

രചിച്ചത്:Hudson
തീയതി:24-04-2016 05:50:59 PM
Added by :hudson
വീക്ഷണം:859
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :