പുണ്യ തീർത്ഥം
ഞൊറിഞ്ഞുടുത്ത പുടവ വിരിച്ചു
ഞാറ്റുവേല കാറ്റിലാടി കുഞ്ഞോളങ്ങൾ
പച്ച പുതച്ച സുന്ദരി പെണ്ണിനോട്
പിച്ചവച്ചു കുഞ്ഞിളം കാറ്റുവന്നെന്തു ചൊല്ലി
നിൻ മടിത്തട്ടിൽ തുള്ളിക്കളിക്കുമെന്നോടം
ഉന്മാദ നൃത്തതാൽ ഇളകിടുമ്പോൾ
കണ്ടതില്ലോടി കളിക്കും പരൽ മീനിനെയും
നാണം കുണുങ്ങിയ നീലക്കുറിഞ്ഞിയേയും
ഓളപ്പടവിൽ ആലിംഗനം ചെയ്ത നിൻ കരം
കാർകൂന്തൽ അഴിച്ചു നീല മിഴികൾ പൂട്ടി
നീലക്കുയിലിൻ സല്ലാപത്തിലമർന്നു
ചെറു മീനുകൾ നീന്തിത്തുടിച്ചു നിൻ തനുവിൽ
Not connected : |