നീയെന്റെ കീർത്തനം - പ്രണയകവിതകള്‍

നീയെന്റെ കീർത്തനം 

വരമൊന്ന് തേടി ഞാൻ
പൂജിച്ചതൊക്കെയും
പൂന്തിങ്കൾ തോൽക്കും നിൻ
വദനമാണോമലേ...
ജനിമൃതി തേടിയ
ജന്മാന്തരങ്ങളിൽ
ഒന്നിച്ചുണർന്നു നാം
പുലർകാല തുഷാരങ്ങൾ...
ഉള്ളം കുളിർപ്പിച്ച
നിന്നെപ്പുണരുവാൻ
ദാഹിച്ചു നിൽപ്പാണെൻ
അരുണാഭയിന്നും...
തഴുകിത്തലോടും
കാറ്റും പറഞ്ഞുവോ ?
നീ മുത്താരം മുത്തുന്ന
മണി വീണയെന്ന്...
പാടിപ്പതിഞ്ഞയെൻ
ചുണ്ടിൽ വിരിഞ്ഞൊരു
സങ്കീർത്തനം,,,
നീയൊരു കീർത്തനം...


up
0
dowm

രചിച്ചത്:സജിത്
തീയതി:29-04-2016 01:41:13 PM
Added by :Soumya
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me