കൂട്ടുകാരി - പ്രണയകവിതകള്‍

കൂട്ടുകാരി 

കണ്ണാന്തളിമുറ്റത്തെ കാർകൂന്തലഴകുള്ള
കളിക്കൂട്ടുകാരിയിന്നകലെ......
കളിചിരി മാഞ്ഞപ്പോൾ കനലുപോൽ
നീറുമാ ഓർമ്മതൻ ചെപ്പു തുറന്നു....
വിടരാത്തപൂവിൻെ്റ സൗരഭ്യം തേടി ഞാൻ
വിജനമാം വീഥിയിലലഞ്ഞു ദൂരെ.....
മിഴികളിൽപൊഴിയുമാ മിഴിനീരുഞാനെൻെ്റ
തൂവാലത്തുമ്പാലെ തുടച്ചു മെല്ലെ....
അച്ഛൻെ്റ നെഞ്ചിലെ കരിയാത്ത മുറിവായ്
അമ്മയ്ക്കുകടലോളം കണ്ണീർ കൊടുത്തവൾ
അണയുന്നു സ്നേഹമായ് ഇണയുടെ കൈകളിൽ...
അകലുന്നു ബന്ധങ്ങൾ അന്ധമാം നിമിഷത്തിൽ
വിടചൊല്ലിയകലുമ്പോൾ ഓർക്കുക നീ
നിനക്കായ് തേങ്ങുമാ മനസ്സുകളെ.....
കണ്ണാന്തളിപൂവിട്ടോരണ നിലാവത്തു
നിന്നെ കണ്ണാലെ തിരഞ്ഞു നടന്നു ഞാനും......


up
0
dowm

രചിച്ചത്:പ്രവീൺ മണ്ണൂർ
തീയതി:29-04-2016 05:36:06 PM
Added by :PRAVEEN MANNUR
വീക്ഷണം:424
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :