പ്രാണസഖി... - പ്രണയകവിതകള്‍

പ്രാണസഖി... 

അന്നവൾ രാവിൻെ്റമാറിൽ തലചായ്ച്ചുറങ്ങി,
ചന്ദനക്കുറിയണിഞ്ഞൊരാ ചന്തമെഴും നെറ്റിമേൽ
ചന്ദ്രികവന്നു തലോടിടുന്നു സ്നേഹമായ്...
എന്നുമെൻ ചുംബനം കൊതിക്കുമാക്കവിളുകൾ
നിശ്ചലമായുറങ്ങുന്നു,ഞാനടുത്തുണ്ടെന്ന ഭാവത്തിൽ.
പാതിയഴിഞ്ഞൊരീ കേശഭാരത്തിനാൽ,
കാച്ചെണ്ണഗന്ധം പരന്നിടുന്നീയിടവഴിതോറും...
ഉമ്മറക്കോലായിലെൻ കാലൊച്ചപടരുന്ന നേരത്ത്
ഓടിയടുത്തുനീയണയുന്ന നേരമായി...
ഞാനടുത്തില്ലാത്ത നിമിഷങ്ങളോരോന്നുമോതിടും നേരമായ്...
നിൻെ്റ കാൽതള താളമിടും പാതയിൽ ഞാനെന്നും
നിന്നെ തിരഞ്ഞിടുമൊരു നിശാശലഭമായ്,അലയുന്നു...
അഞ്ജനം ചാലിച്ച നിൻമിഴിയോരത്തു പ്രേമത്തിൻ
കള്ളനാണങ്ങൾ മിന്നിമറഞ്ഞൊരാരാവതിൽ,
പ്രേമപൂരിതനായ് ഞാനണഞ്ഞൊരാ നിമിഷങ്ങൾ
ഓർമ്മകളായകന്നന്ധകാരം പുൽകിടുന്നു....
മുറ്റത്തുകോണിലായ് നീ തീർത്തൊരുദ്യാനമിന്നതിൽ
പൂവിട്ടപൂക്കളൊക്കയും തേടുന്നു നിന്നെ,നിശബ്ദമായ്...
നിദ്രവിട്ടുണർന്നു നീ നോക്കൂ സഖീ ചുറ്റിലും,വേഗം,
നിന്നെയൊന്നുകാണുവാനായ് കൂടിയ ജനമിവർ, പോയിടട്ടെ.
സൗന്ദര്യവതിയായുറങ്ങുമെൻ പ്രിയതമയ്ക്കു
കണ്ണേറുകൊണ്ടിടുമോയെന്നു ഞാൻ തെല്ലു ഭയന്നിടുന്നു.
നിദ്രയിലാഴ്ന്ന നീയൊരുതാരമായ് വാനിലേക്കണയവെ
ഇന്നെൻെ്റ മാനസമൊരു മൺശിലപോലെ നിശ്ചലം,
നിലതെറ്റിവീഴുന്നുഞാനുമകാതമാം നിദ്രയിലെന്നപോലെ...


up
0
dowm

രചിച്ചത്:പ്രവീൺ മണ്ണൂർ
തീയതി:03-05-2016 01:19:10 PM
Added by :PRAVEEN MANNUR
വീക്ഷണം:366
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me