വിധി... - തത്ത്വചിന്തകവിതകള്‍

വിധി... 

എൻ മനമൊന്നു വേദനിച്ചാൽ
നിറയുന്നത് നിൻ മിഴിയായിരുന്നു...
ഞാൻ ഒന്നു പുഞ്ചിരിച്ചാൽ
തെളിയുന്നത് നിൻ മനമായിരുന്നു...
നിൻ മനം തെളിഞ്ഞുകാണാൻ
പുഞ്ചിരിച്ചു ഞാൻ, എൻ വേദനയിലും...
ഞാൻ ആഗ്രഹിച്ചതു നിൻ
തെളിഞ്ഞ മനമായിരുന്നു.....
പക്ഷെ.......
വിധി തൻ നീർക്കയത്തിൽ
ഇന്നു ഞാൻ തനിച്ചായി...
കൂട്ടിനു നിൻ പരിപാവനമാം സ്നേഹവും
ഒത്തിരി ഓർമ്മക്കുറിപ്പുകളും മാത്രം...


up
0
dowm

രചിച്ചത്:നീനു രാഗേഷ്
തീയതി:04-05-2016 04:56:17 PM
Added by :PRAVEEN MANNUR
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :