ശിശിരത്തിലെ നൊമ്പരങ്ങൾ ..
നിനയാത്ത നേരത്ത് ഞെട്ടറ്റു താഴേക്ക്
താഴേക്ക് വീഴുന്ന നേരം ...
നിന്റെ കൺ കോണിൽ നിന്നടർന്നുവീഴും
അശ്രു ബിന്ദുക്കളിൽ നിന്ന് ഒരുതുള്ളി
വീണെന്റെ നെഞ്ചകം പൊള്ളിപ്പിടഞ്ഞു ...
ഇളം കാറ്റിൽ നമ്മൾ പതിയെ തലോടി
കൊടുംകാറ്റിൽ തമ്മിൽ കെട്ടിപ്പിടുച്ചു...
ഒരു കുയിൽ പാട്ടിൽ തലയാട്ടി രസിച്ചു ..
മഴയുടെ താളത്തിൽ തുള്ളിക്കളിച്ചു ..
അരുണന്റെ രശ്മിയിൽ നാണിച്ചുനമ്മൾ
തലകുനിച്ചു
മൗനമൊഴികളിൽ മനസ്സുകൾ പരസ്പരം
എല്ലാം അറിഞ്ഞു
ഇനിയൊരു കാറ്റിൽ നീ അടർന്നു വീഴും
ഞാനപ്പോൾ അകലേക്ക് പറന്നുപോകും
വെറുമിലകൾ നമ്മൾ കരിയിലകൾ ആകും
പിന്നെയീ മണ്ണിൽ കടം കഥകൽ ആകും ...
Not connected : |