ഭുമിയുടെ നിലവിളി
ഞെട്ടിയുനര്ന്നു ഞാൻ
കേട്ടുവോ ഭുമിതൻ നിലവിളി ?
വെട്ടി വിയര്ക്കുന്നു
കുട്ടികൾ കരയുന്നു
സൂര്യതാപം തിളയ്ക്കുന്ന തെരുവിൽ
കിതച്ചു മോങ്ങും നായ്ക്കൾ
കൊക്ക് നനയ്ക്കുവാൻ
തെളിനീരു കിട്ടാതെ
പറവകൾ നിലതെറ്റി
നിലം പതിക്കുന്നു
വായു വിഷമയം
ജലാശയങ്ങൾ വറ്റി
കടലിൽ കൊടും വിഷം തീണ്ടി
മീനുകൾ ചത്ത് പൊങ്ങി
ഞെട്ടിയുനര്ന്നു ഞാൻ
കേട്ടുവോ ഭുമിതൻ നിലവിളി ?
കാടുകൾ കരിയുന്നൂ
പാമ്പുകൾ ഇരതേടി
നഗരങ്ങൾ പൂകുന്നു
മഞ്ഞുരുകുന്നു ധ്രുവങ്ങളിൽ
കരടികൾ അസ്വസ്തരായ്
മുറവിളി കൂട്ടുന്നു
ചൂട് സഹിക്കാതെ
കാട്ടാനകൾ കാടിറങ്ങുന്നു
തിരമാലകൾ ആര്പ്പു വിളിക്കുന്നു
കരയെ വിഴുങ്ങുവാൻ
ഞങ്ങളിത വരവായി
ഞെട്ടിയുനര്ന്നു ഞാൻ
കേട്ടുവോ ഭുമിതൻ നിലവിളി ?
ജലാശയങ്ങളിൽ
മനുഷ്യനോഴുക്കുന്നു
വിഷങ്ങളും വിസർജ്യവും
തിന്നു കൊഴുക്കുന്ന മീനുകൾ
അവന്ടെ മേശമേൽ വിഷിഷ്ട്ട ഭോജ്യങ്ങൾ
വിഷം തളിച്ചവാൻ പെരുത്ത ധാന്യങ്ങൾ
വിശന്ന കുഞ്ഞുങ്ങൾക്ക് വിഷിഷ്ട്ട വിഭവങ്ങൾ
ഞെട്ടിയുനര്ന്നു ഞാൻ
കേട്ടുവോ ഭുമിതൻ നിലവിളി ?
വിഷപ്പുക തുപ്പി
അവൻ കുതിയ്ക്കുന്നു
വിഷം ശ്വസിക്കുവാൻ
അടുത്ത തലമുറ
വലിച്ചും കിതച്ചും
ചുമച്ചു തുപ്പുന്നു
ഞെട്ടിയുനര്ന്നു ഞാൻ
കേട്ടുവോ ഭുമിതൻ നിലവിളി ?
നിനക്ക് പോകുവാൻ
മറ്റൊരു ഇടമില്ല
ചെക്കേരുവാൻ ഇല്ല
മറ്റൊരു ചില്ല
വിദൂരതകളിൽ നീ
ചികഞ്ഞു നോക്കുന്നു
ഓടിയകലുവാൻ
ഉണ്ടോ മറ്റൊരിടം?
ശീതീകര്നിയിൽ സുഘനിദ്ര
നീ കൊള്ളുക...
ഉറങ്ങുവാൻ വയ്യ
ഇനിയെനിക്കുറങ്ങാൻ വയ്യാ...
Not connected : |