പ്രഹേളിക - മലയാളകവിതകള്‍

പ്രഹേളിക 





ജീവിച്ചുത്തീര്‍ന്നോരീ
കാലമൊക്കെയും സഖീ
നിന്‍ ജീവസ്പന്ദനം
കേള്‍ക്കതെപോയി ഞാന്‍
ഇവിടെയീ സന്ധ്യതന്‍ പടിക്കല്‍
സ്മൃതിപൂണ്ടു നില്‍ക്കവേ
ഇരുള്‍മൂടിയ സത്യത്തെ
ദര്‍ശിക്കുന്നു ഞാന്‍
ഏതു പുണ്യതീര്‍ത്ഥസ്നാന-
മെനിക്കു മോക്ഷംനല്‍കീടും
ഏതു സര്‍ഗസന്ഗീതമെനിക്ക്
പുതുജീവ രാഗമൊരുക്കും
പ്രിയ സഖേ ജീവിതമേ
ഒരുജന്മമെടുത്തു ഞാന്‍
നിന്നെ അറിയുവാന്‍
ഒരു തിരുത്തലിനു സമയം
ബാക്കിയില്ലല്ലോ എനിക്കിനി
അവസാന മണി മുഴക്കം
കാതുകളില്‍ അലയായ്‌
പതിച്ചീടുന്നോരീനേരം



up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:18-05-2016 10:13:46 AM
Added by :Muralidharan Karat
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :