നീയെൻ ചാരെയായ് - പ്രണയകവിതകള്‍

നീയെൻ ചാരെയായ് 

നിന്നെ ദർശിച്ചൊരാ ആദ്യ മാത്ര മുതൽക്കേ
സ്തബ്ധനായിരിപ്പൂ ഞാൻ എന്നോമലേ
ചന്ദനത്തിൻ നറുമണമൂറിടും നിൻ മെയ്യാൽ
എൻ നാസികയ്ക്കേകി നീ ഹൃദ്യ പുളകങ്ങൾ
പ്രശാന്തമാം വാഹിനീ തടങ്ങൾ പോൽ
നിൻ വദന ശോഭ നിഴലിച്ചെൻ മിഴിയിൽ
അതിൽ നീന്തും വജ്രശോഭ പേറിടും
പരൽമീൻ കണക്കെ നിൻ മിഴികളും സഖീ
അരുണകിരണമേറ്റ നിൻ മിഴി കാൺകെ
തെല്ലാന്നു മരതക രത്നമായ് നിനച്ചു ഞാൻ
വിടർന്ന നിൻ ചെഞ്ചൊടിയിതളുകൾ കാൺകെ
അന്തിവാനിലെ ശോണരേഖയായ് നിനച്ചു ഞാൻ
നിൻ സാമീപ്യമെന്നുമെൻ ഹൃത്തിൽ
കുളിർ കാറ്റായ് വീശുന്നു ഞാനതിൽ ലയിച്ചു പോയ്
നീയെൻ ചാരെയണയുന്ന നിമിഷങ്ങളിൽ
പിടയുന്നെൻ കരൾ ആത്മദാഹവും പേറി
നീയടുത്തുള്ളൊരാ നിമിഷങ്ങളോരോന്നും
എന്നകതാരിന്നു വസന്തോത്സവങ്ങളായ്
നീയടുത്തില്ലെന്നാകുകിൽ എൻ മനം
പൊട്ടിയ പാഴ്മുളം തണ്ടു പോൽ നിശ്ചലം
വെമ്പുകയാണെൻ പ്രാണൻ നിൻ നിറ സാമീപ്യത്തിനായ്
അണയുമോ നീ സഖീ എന്നുമെൻ ചാരെയായ്.................


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ എസ് എച്ച്
തീയതി:18-05-2016 04:51:02 PM
Added by :sreeu sh
വീക്ഷണം:449
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :