ജിഷ
ഇന്നെൻെ്റ തൂലിക ലജ്ജിച്ചിടുന്നു പെണ്ണേ
നിന്നെക്കവർന്നൊരീക്കാലത്തിനുനേരെ...
ഇന്നുനിൻ യവ്വനം തന്നൊരീ നൊമ്പരം
കണ്ടുനാം തേങ്ങിടുന്നൊരീ നേരമിതു.
അന്നു നിൻ പുഞ്ചിരിമായ്ച്ചൊരീക്കാലത്തെ
തെല്ലു വെറുത്തിടാത്തിതെന്തു ലോകം
ജന്മംകൊടുത്തൊരീ ജനനിതൻ വേദന
ജന്മാന്തരങ്ങൾക്കുംശാപമായ് മാറവെ
ഇന്നെൻെ്റ വാക്കുകൾ, നിൻെ്റ ശാന്തിക്കായ്
നാളെപ്പിറക്കും പെൺകുരുന്നിൻെ്റ ഭാവിക്കായ്
പത്തുമാസം ചുമന്നൊരാ പ്രതീക്ഷകളൊരു
പെൺപൂവായ് വിരിയാൻ മോഹിക്കവെ
രാവിൻ നിഴലുപറ്റിക്കറുത്തൊരാക്കരങ്ങളിൽ
ഞെരുങ്ങിയമർന്നടങ്ങി നീ സോദരീ...
ലജ്ജപൂണ്ടുഞാനുമിരുന്നാശിച്ചിടുന്നൊരീ
സുദിനമിതൊരു മിഥ്യയായ്ഭവിക്കണെ
Not connected : |