തിരഞ്ഞെടുപ്പിന് ശേഷം
വീണ്ടും ഒരു തിരഞ്ഞെടുപ്പ് മാമാങ്കത്തിന്‍റെ കളിയാട്ടം കഴിഞ്ഞു തിരശ്ശീല വീണു. ജനാധിപത്യ സംവിധാനത്തിലെ ഭരണ സാരഥ്യം വഹിക്കുവാനുള്ള ആധുനിക നാടുവഴികളെ നിശ്ചയിക്കുവാനുള്ള നിര്ധോഷികളായ സാധാരണക്കാരന്റെ അവകാശം അല്ലെങ്കില്‍ വിധി എന്നുവേണമെങ്കില്‍ പറയാം, തിരഞ്ഞെടുപ്പിനെക്കുറിച്ച്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരം ചെയ്തു സ്വയംഭരണാവകാശം തിരിച്ചെടുത്ത അറുപത്തിയാറ് സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ആ കൃത്യം ശരിയായവഴിക്കു നടത്തുവാന്‍ കഴിയാത്ത ഒരു ജനതയുടെ വിലാപത്തിന്റെ മുറിവില്‍നിന്നും ഇറ്റിറ്റു വീഴുന്ന നിണത്തിന്റെ മണമാണ് ഓരോ തിരഞ്ഞെടുപ്പിലൂടെ നാം അറിയുന്നത്. ഭരണപക്ഷത്തിന്റെയും, പ്രതിപക്ഷത്തിന്റെയും പുതുതായി പിറന്നതും ഇനി പിറക്കാനിരിക്കുന്നതുമായ പാര്‍ടികളുടെയും ഉദ്ദേശം ഒന്നുതന്നെ. സമ്പത്ത് സ്വരൂപിക്കുക. ജനസേവനം എന്നത് ഒരു അജണ്ടയെ അല്ല അവരുടെ കാഴ്ചപ്പാടില്‍.
മനുഷ്യന്‍ എന്ന സങ്കല്പ്പത്തില്‍നിന്നും ഇവരെല്ലാം വളരെ അകലെയാണ്. ജാതീയമായി, മതപരമായി ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്തുക അതില്‍കൂടി അവരുടെ സംഘടനാ ശക്തിയെ നിര്‍ജീവമാക്കി മുതലെടുക്കുക. എത്ര നാള്‍ ഇത് തുടരുവാന്‍ സാധിക്കും. ഇവിടെയാണ് ഓരോ പൌരനും ചിന്തിക്കേണ്ടത്. വോട്ടവകാശം ഉപയോഗിച്ചുകഴിഞ്ഞു. ഇനി ഒരുനാള്‍ മാത്രം വിധിനിര്‍ണയത്തിലേക്ക്. ഫലം എന്തുതന്നെ ആയാലും നമ്മള്‍ സഹിച്ചേ തീരു. അത് ഒരു പുതുമ അല്ലാത്തതുകൊണ്ട് നമുക്ക് സഹിക്കാം. പക്ഷെ ഭരണകര്‍ത്താക്കള്‍ക്കെതിരെ അവരുടെ കൃത്യനിര്‍വഹണത്തിലെ പോരയ്മകളെ കണ്ടറിഞ്ഞു പ്രതികരിക്കേണ്ടത് ജനങ്ങളാണ് എന്ന കാര്യം വിസ്മരിക്കരുത്. അധികാരത്തിന്റെ ചെങ്കോലേന്തുമ്പോള്‍ ഇവര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറവിയിലേക്ക് മറഞ്ഞുപോകും. ഓരോ തിരഞ്ഞെടുപ്പിന്റെയും അനുഭവങ്ങളെ മുന്‍നിര്‍ത്തി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുവനുള്ള ആര്‍ജ്ജവം ഓരോരുത്തരും മനസ്സിലെട്റ്റെടുക്കണം എങ്കിലേ ഭരണം ഒരു പരിധിവരെയെങ്കിലും ജനയത്തമാവുകയുള്ളു. എല്ലാവരും ഉണര്‍ന്നിരിക്കുക.
Not connected : |