ഒരു കിരണത്തിൻ പുതുവെളിച്ചം  - തത്ത്വചിന്തകവിതകള്‍

ഒരു കിരണത്തിൻ പുതുവെളിച്ചം  

തമസ്സെന്നൊരപസ്വരം
ഇനിയില്ല നിൻ ജീവനിൽ
ഇരുളെന്ന പുകമറ
ഇനിയില്ല നിൻ പ്രാണനിൽ
ഇരുൾ നീങ്ങി മറ നീങ്ങി
പുതു നാന്ദിയെന്നപോൽ
പുതുഹര്ഷ പുളകിത
നിമിഷം സംജാതമായ്‌

കാലങ്ങൾ നീണ്ട നിൻ
കാത്തിരിപ്പിന്നിതാ
കാലയവനികയ്ക്കു-
ള്ളിലായ് മറയുന്നു
ഇതു നിൻ കഠിനാ-
ധ്വാനത്തിൻ പ്രതിഫലം
ഇനിയാസ്വദിക്കാമീ
സഫല ജന്മം

അനവധിയനുഭവ-
ജ്ഞാനത്താൽ പൊരുതി നീ
നേടിയെടുത്തോരീ
പൊൻകിരീടം
അണിയുന്ന നിമിഷം
മനസൊന്നിടറിയോ
ചുടുകണ്ണീർ വീണുവോ
നീ പോലുമറിയാതെ


up
0
dowm

രചിച്ചത്:SREEJITH S H
തീയതി:19-05-2016 01:19:27 PM
Added by :sreeu sh
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :