വിഷുക്കണി
മേടവിഷുക്കണി........
എൻ കണ്ണിനു പൊൻകണി
മഞ്ഞപ്പട്ടുടയാട ചാർത്തിയ കണ്ണന്റെ
തിരുമുന്നിൽ തൊഴുതു ഞാൻ നിന്നു
മുരളീധരനുടെ തിരുരൂപം കണ്ടു ഞാൻ
നിർവ്രിതിയാൽ എൻ മിഴി തുടച്ചു
ഓട്ടുരുളിയിൽ കണിവെള്ളരിക്കയും
പലവിധ ഫലങ്ങളും പച്ചക്കറിയും
മഞ്ഞത്താലിചരടുപോൽ കണിക്കൊന്നപ്പൂവും
നിലവിളക്കിൻ പ്രഭയിൽ ജ്വലിച്ചു
പുത്തൻ പ്രതീക്ഷയും പുതിയ തുടക്കവും
വിളിചോതുന്നൊരു സ്വരമായ്
തെക്കേ തൊടിയിലെ കന്നിമാവിൻ കൊമ്പത്ത്
വിഷുപ്പക്ഷി തൻ സ്വനം കേട്ടു
ആ സ്വനം മന്ത്രിച്ചും കിട്ടിയ കൈനീട്ടവുമായ്
പുത്തൻ പ്രതീക്ഷയോടായ് ഞാൻ തുടർന്നു
അഴലാർന്നൊരെന്നകതാരിൽ ചെറു കുളിരുമായ്
ഞാനെൻ ജീവിതയാത്ര തുടർന്നു
Not connected : |