മലിനീകരണം
കുടം തുറന്നു ഞാൻ പുറത്തു വിട്ടൊരീ
വെളുത്ത ഭൂതത്തെ തിരികെ കുടം കയറ്റുവാൻ
വഴിയറിയാതെ ഞാൻ അലയുന്നു നിരാശനായ്
നൂറ്റാണ്ടുകൾക്കു മുമ്പേ സ്വതന്ത്രനായവൻ
വളര്ന്നഹോ നിയന്ത്രനാതീതനായ്
കുടത്തിലാക്കുവാൻ വിദ്യകൾ തേടി
നിരാശനായ് ഞാൻ അലയുകയാണെന്നും
കരകളെല്ലാം അവന്ടെ മാത്രമ്മായ്
കടലുകൾ അവന്ടെ കാൽക്കീയിലായ്
ഒടുവിലാകാശവും പിന്നെ ശൂന്യാകാശവും
വളര്ന്നവാൻ നിയന്ത്രനാതീനനായ്
കുടത്തിലാക്കുവാൻ വിദ്യകൾ തേടി
നിരാശനായ് ഞാൻ അലയുകയാണെന്നും
എനിക്കവൻ നല്കി സുഖം പരമമായ്
അവന്ടെ ഭരണത്തിൽ കാമവും ഭോഗവും
പടര്ന്നുപോയ് പകർചവ്യാദിപൊൽ
എനിക്ക് പറക്കുവാൻ അവന്ടെ ചിറകുകൾ
എനിക്ക് പായുവാൻ അവന്ടെ വാഹനം
എന്റെ തീന്മേശയിൽ അവന്ടെ വിഭവങ്ങൾ
എന്റെ വീടവൻ ഒരു സ്വര്ഗഭാവനമാക്കി
അവന്ടെ കരങ്ങളിൽ വിരിയും അത്ഭുത
വിദ്യകൾക്കായ് ഞാൻ കാത്തിരിപ്പു
കുടം തുറന്നു ഞാൻ പുറത്തു വിട്ടൊരീ
വെളുത്ത ഭൂതത്തെ തിരികെ കുടം കയറ്റുവാൻ
വഴിയറിയാതെ ഞാൻ അലയുന്നു നിരാശനായ്
മലീമസം കര, കടൽ വിഷജലം
വായു വിഷക്കാറ്റ്
മരങ്ങളെല്ലാം അവൻ അറുത്തു തിന്നുന്നു
പരവകൽക്കവൻ അന്തകൻ
കാട്ടുമ്രിഗങ്ങൽക്കവൻ വംശ ഖാതകൻ
കുടം തുറന്നു ഞാൻ പുറത്തു വിട്ടൊരീ
വെളുത്ത ഭൂതത്തെ തിരികെ കുടം കയറ്റുവാൻ
വഴിയറിയാതെ ഞാൻ അലയുന്നു നിരാശനായ്
വരുന്നവൻ എനിക്ക് നേർക്ക്
അവനെന്റെ ഖാതകൻ ...
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:19-05-2016 05:11:36 PM
Added by :HARIS
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |