ജിഷ -- ഒരു നൊമ്പരപൂവ്
ജിഷ -- ഒരു നൊമ്പരപൂവ്
---------------------------------
ഒരു നൊമ്പരപൂവ് ഞാൻ
വേദന കൊണ്ട് പിടഞ്ഞ
ഒരു കന്നുനീർപൂവു ഞാൻ...
ഇലകൊഴിഞ്ഞ ശിശിരത്തിലെ ചെങ്കനല്പൂവ് ഞാൻ ...
ഭൂമിയിലെ സ്വർഗം അനുഭവികാനാകാത്ത
മഞ്ഞുതുള്ളി ഞാൻ ...
വാല്സല്ല്യമകലാത്തൊരു സഹോദരി ഞാൻ ..
കടമകൾ നിറവെട്ടുവാനാകാതെ ..,
അമ്മതൻ ചൂട് നുകര്ന്നുതീരാതെ ..,
പിടഞ്ഞുമരിച്ചൊരു മകൾ ഞാൻ ..
പകൽ വെളിച്ചത്തിന്റെ നിശബ്ധധയിൽ
ഒരു പകല്മാന്യൻ കവര്ന്നെടുത്ത
ജീവന്റെ കണിക ഞാൻ ..
ഒന്ന് ഉറക്കെ കരയുവാനാകാതെ ..,
പിടഞ്ഞു ഒന്നെഴുനെൽക്കനാകാതെ ..,
ഓടി മറയുവാനാകാതെ ..,
ഏതിർക്കുവാനാകാതെ ..,
കാമ പ്രാന്ത് പിടിച്ച രാക്ഷസ കൈകളില്ൽ പെട്ടുലഞ്ഞു
മരണം വരിചൊരു സ്ത്രീജന്മം ഞാൻ ..
കാലം എന്റെ വേദന മറച്ചു പിടിചെക്കാം ..
ഇളംകാറ്റു എന്റെ ചോരയുടെ മണം
മാച്ചു കളഞ്ഞേക്കാം...
തകർതെറിയപെട്ട സ്ത്രീ ജന്മങ്ങൾ ഇനിയും
ഒരു കുട്ടികഥ പോലെ വന്നു പോകുമായിരിക്കാം ...
എനിക്ക് നിങ്ങളോട് പറയുവാനുള്ളത് ഇത്രമാത്രം ...
പ്രിയപ്പെട്ട സഹോദരങ്ങളെ ..
സ്ത്രീ ഒരമ്മയാണ് ,സഹോദരിയാണ് , ഭാര്യാണ് ,മകളാണ് ,ഒരു സുഹൃത്താണ് , എന്നൊർതില്ലെങ്കിലും ..
സ്ത്രീ ഒരു മനുഷ്യജന്മമം എന്നോര്ക്കുക
നിങ്ങളെപോലെ തന്നെ
മജ്ജയും , മാംസവും ഹൃദയവും , ചുടു രക്തവും, ഉള്ള ഒരു മനുഷ്യജന്മമം.....
Not connected : |