പ്രണയാനന്തരം - പ്രണയകവിതകള്‍

പ്രണയാനന്തരം 

നോക്ക്
ഒടുവിലത്തെ നക്ഷത്രവും പുകഞ്ഞുതീർന്നു
ഇരുളിൽ
ഉടൽ ചിന്നി ചിതറിയ നിഴലുകൾ നമ്മൾ
നമ്മളിൽ
സെൻസർ തകർന്ന മൂന്നാം കണ്ണായി ഞാൻ
ഫ്രെയിമിന് പുറത്തേയ്ക്ക് വഴുതിയ ചിത്രമായി നീ
മുൻപ് അങ്ങനെയല്ലായിരുന്നെങ്കിലും
ഇതാ അവസാന പിടി മണ്ണ്
മണ്ണിലേയ്ക്ക് പടിയിറങ്ങിയ ആ നല്ല കാലങ്ങൾക്ക്
ഇല്ലെങ്കിൽ കരിക്കട്ടകൾ താഴേയ്ക്ക് പെയ്ത് തുടങ്ങുമ്പോൾ
ഒളിവറകൾക്കായി പരസ്പരം തള്ളി പറയേണ്ടി വരും
പകലിരവുകളിലൂടെ പായുന്ന തീവണ്ടിക്ക്
ഒരു പോലെയാണെന്നും രൂപഭാവങ്ങൾ
വെളുപ്പ് ,കറുപ്പ്
ചിരി ,കരച്ചിൻ അങ്ങനെ
അല്ലെങ്കിലും കാലംനമ്മളെ പോലെ മുഖം മൂടിക്കാരല്ല
എന്തായാലും
ചോദിച്ചു വാങ്ങണം
എന്തും അളവു നോക്കി
എണ്ണി കൊടുക്കുന്ന കാലത്തിനോട്
നമുക്കായി വെവ്വേറെ
നിറമുള്ള രൂപങ്ങൾ കനമുള്ള ഭാവങ്ങൾ
അതിരുകൾ മുറിച്ചു മാറ്റാൻ
പുറംപൂച്ചുകയാണ് മൂർച്ച കൂടുതൽ
എന്നിട്ട് എത്രയും വേഗം
ഉള്ളിന്റെ ഉള്ളിലെ
ഒറ്റതുന്നലിൽ നിന്നുപോലും
കീറി മാറി വേറെ വേറെ ഉടയാടകളാകണം
അകലം കടലായി നമുക്കിടയിൽ നിലവിളിച്ച് വളരുമ്പോൾ
അകന്നകന്ന് രണ്ട് തുരുത്തുകളുമാകണം
ആകാശത്തപ്പോൾ പുതു നക്ഷത്രങ്ങൾ
കത്തി തുടങ്ങും
മണ്ണിൽ പുതുനിഴലുകൾ പിറവിയെടുക്കും
ഇനി പുതു നക്ഷത്രങ്ങൾക്ക് കീഴെ
പുതുനിഴലുകളിൽ
ചാറ്റിംഗ് റൂമിന്റെ നിഗൂഢ നിമിഷങ്ങളിൽ പോലും
നമുക്ക് കാണാതിരിക്കാൻ ശ്രമിക്കണം
കടൽ തിരകളിൽ ഒഴിഞ്ഞ ഐസ് ക്രീം കപ്പുകൾ
കാണുമ്പോൾ പോലും
കടലെടുത്ത നമ്മുടെ കപ്പലിനെ കുറിച്ചോർക്കാതിരിക്കാൻ ശ്രമിക്കണം
കണ്ടുമുട്ടലുകൾ മുറിവുകളും
ഓർമ്മകൾആസക്തികളുമാണ്


up
0
dowm

രചിച്ചത്:ഷിബിൻ ഇസ്മയിൽ
തീയതി:30-05-2016 01:14:10 AM
Added by :Shibin Ismail
വീക്ഷണം:265
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :