ഒരു കനവായി തോന്നുന്നു എൻ പ്രിയ സഖീ
ഞാൻ പോലും അറിയാതെ എന്നു നീ എൻ ഹൃദയത്തിൽ ...
വന്നു കൂട് കൂട്ടിയതെന്നു ഞാൻ പോലും അറിയെല്ലെന്ന സത്യം ..
ആ അമ്പല നടയിൽ ഒരു പാട് നാളുകൾ നിന്നോട് മിണ്ടുവാൻ ..
കൊതിച്ചു ഞാൻ നിന്നിട്ടുണ്ടെൻ പ്രിയതമേ നാളുകൾ യേറെ
ഒരു നോട്ടം പോലും നല്കാതെ നീ കടന്നു പോകുമ്പോൾ ...
നീ അറിയാതെ എൻ ഹൃദയം ഒരു പാട് തേങ്ങിയിട്ടുണ്ടെന്ന് അറിയുമോ നീ ...
രണ്ടു നാൾ നിന്നെ കാണാതിരുന്നപ്പോൾ നിന്നെയും തേടി ഞാൻ...
നിൻ വീടിനു അരികിൽ നോക്കി നിന്നു നിന്നെ ഞാൻ ..
ഒരു ദിനം പോലും നിന്നെ കാണാതെ എനിക്കു ആവില്ലെന്ന സത്യം ..
തിരിച്ചറിഞ്ഞ നാൾ മുതൽ നിന്നിലേക്ക് കൂടുതലായി അടുതെൻ ഹൃദയം..
ഞാൻ പോലും അറിയാതെ എൻ ഹൃദയം നിന്നൊടെൻ സ്നേഹം പറഞ്ഞ നാൾ മുതൽ..
ആ സ്നേഹത്തിൽ നീ എന്നിലേക്ക് വന്നു അടുത്തതും ...
ഒടുവിൽ നീ എൻ ജീവിത സഖിയായി എൻ ജീവിതത്തിലേക്ക് വന്നതും..
നാളിതു വരെ ഒരു കനവായി തോന്നുന്നു എൻ പ്രിയ സഖീ ...
Not connected : |