സിറിയ
പൊട്ടിച്ചിതരും ജന്മങ്ങൾ
ചിന്നിച്ചിതരും ദേഹങ്ങൾ
യന്ത്രപ്പക്ഷികൾ മരണം
വിതറി പൊട്ടിച്ചിതറിയ
നഗരങ്ങൾ, വെന്തു കരിഞ്ഞ
ശരീരങ്ങൾ, ഇതു പ്രേതം
അലയും നഗരങ്ങൾ...
സാമ്രാജ്യത്വം തീൻ മേശകളിൽ
കൊറിച്ചു തിന്നത് നിന്റെ വിധി
എണ്ണ തമ്പ്രാൻ കൊട്ടാരങ്ങളിൽ
രചിച്ചതാണ് നിന്റെ വിധി
പാവക്കൂത്തിൻ ജന്മങ്ങൾ
മൈനുകൾ തിന്നും ദേഹങ്ങൾ
ചരടുകലെന്ഗോ വലിയുന്നു
പാവകൾ തുള്ളിച്ചാടുന്നു
ഹേ ശാം! നിന്റെ സുവര്ണ ചരിത്രം
കേട്ടവർ ഹൃദയം പൊട്ടുന്നു
നാഗരികതയുടെ ഈറ്റില്ലം
നിന് ചരിത്രമെത്ര സമ്പന്നം
യന്ത്രപ്പക്ഷികൾ മുരളുന്നു
കുട്ടികലോടിയോളിച്ച
ഗ്രിഹങ്ങളിൽ മരണം
മഴപോൽ പെയ്യുന്നു
കത്തിയെരിഞ്ഞ ഗ്രിഹങ്ങളിൽ
നിന്നഭയം തേടിയിറങ്ങുന്നു
അഭയം നല്കാനില്ലാരും
കടലിൻ തിരകൾ
നക്കിയെടുത്ത്
തീരങ്ങളിൽ വന്നടിയുന്നു
ഹേ ശാം! നിന്റെ സുവര്ണ ചരിത്രം
കേട്ടവർ ഹൃദയം പൊട്ടുന്നു
നാഗരികതയുടെ ഈറ്റില്ലം
നിന് ചരിത്രമെത്ര സമ്പന്നം
Not connected : |