അടയാളങ്ങളും കുഞ്ഞുങ്ങളുടെ പ്രാർത്ഥനയും - മലയാളകവിതകള്‍

അടയാളങ്ങളും കുഞ്ഞുങ്ങളുടെ പ്രാർത്ഥനയും 

''ശുദ്ധവും കലർപ്പില്ലാത്തതും ''
സ്നേഹത്തിന്റെ (സത്യമല്ലാത്ത) പരസ്യ വാചകമാണത്.
അതിനു താഴെ,
മരണ ജീവിതങ്ങളുടെ ഭൂമദ്ധ്യരേഖയിൽ
ഒരു പാട് കുഞ്ഞുങ്ങൾ
അടയാളങ്ങൾ
പലതരത്തിലുണ്ടവർക്കു മുകളിൽ
കളിപ്പാട്ടത്തിനു പകരം കള്ളപ്പാട്ടമാക്കിയവർ കൊടുത്ത
-മുറിവടയാളം
തലോടലിനു പകരം ഉടലെറിഞ്ഞുടച്ചവർ കൊടുത്ത
-ഒടിവടയാളം
കരുണയ്ക്കു പകരം കാമംകൊണ്ട് കുത്തിയവർ കൊടുത്ത
-കണ്ണടയാളം
കൂടാതെ
പട്ടിണിക്കിട്ടപ്പോൾ പതിഞ്ഞ ടാറ്റുവും
ഒളിക്യാമറ പൊള്ളിച്ച രഹസ്യഭാഗ പഴുപ്പും
ജന്മഗൃഹങ്ങളിൽ
പ്രാർത്ഥിക്കുന്നുണ്ടാവണം
ഇനിയും പിറക്കാത്ത കുഞ്ഞുങ്ങൾ
മലമുകളിലുറച്ച കപ്പലിലായിരിക്കണേ
തങ്ങൾ പിറക്കുന്നതെന്ന്.


up
0
dowm

രചിച്ചത്:ഷിബിൻ ഇസ്മയിൽ
തീയതി:30-05-2016 07:46:49 PM
Added by :Shibin Ismail
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :