മിഴികൾ  - തത്ത്വചിന്തകവിതകള്‍

മിഴികൾ  

എൻ മിഴികൾ അത് എനികേറ്റവും പ്രിയം
നീ പോലുമറിയാതെ ഞാൻ നിന്നിലേക്ക്‌ അടുക്കുന്നു!

ഈ പാരിൻ ഭംഗിയെ ഞാൻ നിന്നിലുടെ അറിയുന്നു
നീ എന്നിൽ ഇല്ലായിരുന്നെകിൽ ഈ പാരിൻ
ശോഭകൾ എല്ലാം എന്നിൽ നിന്നകന്നേനെ.........

നിൻ മിഴികളിൽ നിന്നുതുരും ജല പ്രവാഹം
അതെൻ മനസിൻറെ വിതുമ്പൽ ആണ് !!!

ഇപ്പോൾ ഞാൻ എൻ മിഴികളെ വെറുക്കുന്നു !!
എന്തിനു എൻ മിഴികൾക്ക്‌ കാഴ്ചകൾ നല്കി !!!

കുഞ്ഞു നാളിൽ ഉണ്ടായ പാരിൻ ശോഭ ഒന്നുമേ
ഞാൻ ഇന്ന് കാണുന്നില്ല !!!

ചുറ്റും കിരതന്മാരുടെ ആക്രോശങ്ങളും ദരിദ്രർ ആം ജനങ്ങൾ തൻ ദീന രോധനവും !!!!

എല്ലാം ഞാൻ വേറുകുന്നു , എൻ മിഴികളിൽ ഞാൻ കാണും ഈ മായ കാഴ്ചകളെ !!!!!


up
-1
dowm

രചിച്ചത്:സുനിത
തീയതി:01-06-2016 10:00:10 PM
Added by :SUNITHA
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :