കാലം മായ്ച്ചൊരെൻ പ്രണയം - പ്രണയകവിതകള്‍

കാലം മായ്ച്ചൊരെൻ പ്രണയം 

ഒരുകിളിപ്പെണ്ണിൻെ്റ നൊമ്പരംകണ്ടെൻെ്റ
ഹൃദയം കൊടുത്തു ഞാൻസ്വാന്തനമേകിയപ്പോൾ.
ആരോരുമറിയാതെ അവളെൻെ്റ ഹൃദയത്തെ
ആ,കൈക്കുമ്പിളിൽ ചേർത്തുസ്നേഹം നൽകി...
രാത്രിയിൽ പേമാരിയാർത്തുചിരിക്കുന്ന നേരം
എൻ ഹൃദയത്തെമാറോടു ചേർത്തവളുറങ്ങി...
കാലമേ നീയെന്നിൽ കലിതുള്ളിയെത്തുമ്പോൾ
നിമിഷങ്ങളോരോന്നുമോ൪മ്മകളായ് മാറുന്നു...
പ്രണയിനിയെന്നതും ,പാവനമാം പ്രണയവും
പാഴ്വാക്കുമാത്രമായ് അകന്നിടുന്നു.......
ഇന്നെൻെ്റ പ്രണയവും പഴങ്കഥയായ് മാറിടുന്നു...
ഒരുവാക്കുപിന്നെയുമോതുന്നു ഞാനെൻെ്റ
ഹൃദയത്തുടിപ്പാർന്ന സ്നേഹഗീതം...
അന്നു തുലാമഴ പെയ്തൊരീരാവതിൽ
വന്നു കിനാക്കിളി പാടിയപാട്ടിന്നും
രാഗം മറന്നൊരീ വീണ പോൽ തേങ്ങുന്നുവോ...
ഈ,സന്ധ്യയിൽ ഞാനുമിന്നേകനായ് കാലത്തെ
നോക്കിച്ചിരിപ്പോരു ഭ്രാന്തനെപ്പോലെ.....
നോക്കിച്ചിരിപ്പോരു ഭ്രാന്തനെപ്പോലെ.....


up
0
dowm

രചിച്ചത്:പ്രവീൺ മണ്ണൂർ
തീയതി:02-06-2016 01:57:52 PM
Added by :PRAVEEN MANNUR
വീക്ഷണം:484
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :