അന്യമാകും പച്ചപ്പ്‌  - തത്ത്വചിന്തകവിതകള്‍

അന്യമാകും പച്ചപ്പ്‌  


ഹരിത വർണ്ണമീ ഭൂമി , പാരിൻ ശോഭ ഉണർത്തീടും
പച്ച പട്ടു പുതച്ച സുന്ദരമീ ഭൂമി .....

ഈ ഭൂവിൽ വസിച്ചിടും സര്വ്വ ചരാചരങ്ങൾക്കും
അവകാശങ്ങൾ തുല്യം !!

എന്തിനീ ക്രുരമീ ചെയ്തികൾ ചെയ്യുന്നു
പാവമീ മിണ്ടാപ്രാണികളോട് നമ്മൾ ,

നിന്നേം എന്നേം സൃഷ്ട്ടിച്ച സർവേശ്വരൻ
സര്വ്വ ചരാചരങ്ങൾക്കും ജീവനേകി ,

ഭൂമിതൻ ആവാസ വ്യവസ്ഥയെ പിടിച്ചു നിര്തുന്നതീ -
പാരിൽ വിരഹിക്കുമീ ജന്തു ജാലങ്ങൾ അല്ലയോ !!!

ഈ ജീവജാലത്തിനേൽക്കുമീ നാശം
വരും തലമുറയിൽ മനുഷ്യര്ക്കെല്ലാം ഭവിച്ചീടും
വൻ ദുരന്തം !!

ഇനിയും ഉണരൂ മാനുഷ്യ മിണ്ടാപ്പ്രാണീകളോട് നടത്തുമീ കൊടും ക്രൂരതകൾക്കെതിരെ!!

നമുക്കും നട്ടു നനക്കാം പാരിൻ ശോഭ നിലനിർത്തും
പച്ച പരവതാനി
ഈ ലോക പരിസ്ഥിതി ദിനത്തിൽ !!



up
0
dowm

രചിച്ചത്:സുനിത
തീയതി:04-06-2016 06:16:08 PM
Added by :SUNITHA
വീക്ഷണം:615
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :