കാണുവാൻ മോഹം
കാണുവാൻ മോഹം വെറുതെ
ഒന്നു കാണുവാൻ മോഹം
എന്നു ശൃതി മീട്ടി മനസിൻ
തമ്പുരു വെറുതെ ശൃതി മീട്ടി.
ഓർമ്മ തൻ പുസ്തകതാളുകൾ
കീറി എറിഞ്ഞിട്ടും മിഴികൾ
ഇറുക്കി അടച്ചിട്ടും മാനസ
തമ്പുരുവിലാ ശൃതി മാത്രം.
പഴയോരാ പളളിക്കൂട
വരാന്തയിൽ നേർത്തോരു
മന്ദസ്മിതവുമായി എരിഞ്ഞടങ്ങിയ
സായാഹ്നങ്ങൾ, ആയിരമായിരം
കൗമാര കൗതുകങ്ങൾക്കു മൂകമായി
മിഴി പൂട്ടിയ കലാലയ കൽപടവുകൾ
ഒക്കെയും എൻ മാനസത്തിലലയടിക്കെ
കാണുവാൻ മോഹം സഖീ
വെറുതെ ഒന്നു കാണുവാൻ മോഹം.
Not connected : |