പ്രവാസിയുടെ ദ്രിശ്യങ്ങൾ  - മലയാളകവിതകള്‍

പ്രവാസിയുടെ ദ്രിശ്യങ്ങൾ  

പ്രണയത്തിന്റെ ദൃശ്യം

മഴ പേമാരിയായ്
പെയ്തൊഴിഞ്ഞപ്പോൾ
കുളത്തിൽ ഷോക്കേറ്റു
ചത്തു പൊങ്ങി വീർത്ത
ഒരു തവളയുടെ ദൃശ്യം

സ്നേഹത്തിന്റെ ദൃശ്യം

വരണ്ട മരുഭുമിയിൽ
ഒരുഷ്ണ പൊടിക്കാറ്റിൽ
കരിഞ്ഞുണങ്ങിയ
ഒരു കള്ളിമുൽചെടിയുടെ
പുഷ്പത്തിന്റെ ദൃശ്യം

ബന്ധങ്ങളുടെ ദൃശ്യം

എല്ലാവരോടും വിട ചൊല്ലി
ചാവേർ പോരാളിയായി
വീര ചരമം കൊണ്ട
യോദ്ധാവിന്റെ നിശ്ചലമായ
കണ്ണുകളിൽ തെളിഞ്ഞ
ഒരു ഓർമ്മയുടെ ദൃശ്യം

കൌമാരത്തിന്റെ ദൃശ്യം

മൊഹഭങ്ങങ്ങലിൽ
നിരാശനായി
തിരസ്ക്രിതനായി
അലയുന്ന ഒരു
ബാലന്റെ ദൃശ്യം

യൌവനത്തിന്റെ ദൃശ്യം

കറുത്ത പൊന്നിൻ
വിളഭുമിയിൽ
രാപ്പകൽ
വിധിയെപ്പഴിച്ചു
ഒരു ആടുജീവിതം

വിവാഹത്തിന്റെ ദൃശ്യം

രാത്രിമഴ ആടിത്തിമർത്തു
പുലരിയിൽ വെറും
മരുഭുമിയിലെ
ഒരു മണല്ക്കൂനയുടെ ദൃശ്യം

ഒടുവിൽ
മനശാസ്ത്രന്ജന്റെ
മുറിയിൽ ഒരു നിശ്ചല
ദൃശ്യം പോലെ
ഇരിക്കുമ്പോൾ

കേള്ക്കുന്നു
നിങ്ങൾ ഒരു വിഷാദ രോഗി
ഒരു പ്രവാസി രോഗം








up
1
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:05-06-2016 08:40:13 PM
Added by :HARIS
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :