മനമറിയാതെ
ഓര്‍മ്മ കുരുക്കില്‍ പിടഞ്ഞമരും മനം
മരവിപ്പിരാന്തില്‍ അലറിവിളിക്കും
സ്നേഹപ്പെരുമഴയില്‍ നനഞ്ഞുകുതിരുംമനം
വെറുപ്പിന്‍ വറുതിയില്‍ മരുഭുമി തീര്‍ക്കും
പാല്‍ നിലാ പുഞ്ചിരി തൂകി കൊതിപ്പിക്കും
കരിനാഗ വിഷംചീറ്റി ഭണം വിരിച്ചാടും
പുലരിതുടുപ്പില്‍ പ്രണയം പറയും മനം
തളരുന്ന സന്ധ്യക്ക് വിടചൊല്ലി പ്പിരിയും
ഒരു പകുതി പിറവിയെ പഴിക്കും മനം
മറുപകുതി സുഖഭോഗ തന്ത്രങ്ങള്‍ മെനയും
Not connected : |