മഴയാണ് കാമുകി....
ഇന്നെൻെ്റ കവിതയ്ക്കു പ്രാണൻകനിഞ്ഞതീ
തോരാതെ പെയ്യുന്നൊരീ രാത്രി മഴ.....
ഇടവമാസപ്പാതി കാത്തിരുന്നൊരാ പുൽനാമ്പുകൾ
ആർത്തിപൂണ്ടിതാ സാദരം ചുംബിച്ചിടുന്നൊരീ
വിരഹമറിഞ്ഞൊന്നായിടും രണ്ടുമനസ്സുപോലെ...
രാത്രിമഴ ഒന്നെന്നെയും വാരിപ്പുണർന്നെങ്കിൽ,
എന്നിലെ,നീരറ്റ മനമൊന്നു തണുത്തുവെങ്കിൽ.
അമ്മേ ,ഞാനുമീ മുറ്റത്തുകോണിലൊന്നിരുന്നിടട്ടെ...
ഒരുവാക്കുമെല്ലെ ഞാൻ ചൊന്നിടട്ടെ, സ്വകാര്യമായ്
ആ വഴിയോരത്തു ചേർന്നിരിക്കാം പ്രിയേ..,,
ഇത്തിരിനേരമെന്നിലഗ്നിശമിപ്പാൻ കഴിഞ്ഞുവെങ്കിൽ.
വിറയാർന്നകൈകളിൽ വിരഹദു:ഖം പേറിഞാൻ
വിജനതയിൽ മൂകനായിരുന്ന നേരം, നീ എന്നിൽ,
നിൻെ്റ മന്ദസ്മിതപ്പൂ്കൾ പൊഴിച്ചയാമം,,,
സന്ധ്യയുംകടന്നു നാം നീലനിലാവത്തു പാരിൻെ്റ
ചന്തം തിരഞ്ഞു കൈകോർത്തു നടന്നുദൂരെ...
ഇടവമാസപ്പുലരിയിൽ പൂമരച്ചോട്ടിൽ നാം
മൃദുമർമ്മരങ്ങളെ വാരിപ്പുണർന്ന നാൾ,
അന്നെൻെറയുള്ളിലായ് പൂവിട്ടൊരനുരാഗമേ നീ
ഇന്നുമെന്നുള്ളറയിലായി നിശ്ചചമായിരിപ്പുവോ..
നിശാഗന്ധിപൂവിട്ടുപൂമണം വീശുന്നനിശയുടെ
നിശ്വാസമിന്നു നമ്മെത്തിരയുന്നു,നാം സൗക്യരല്ലേ?
നിനച്ചിടാനേരത്തു വേനൽമഴയായിവന്നു നീ,
നമ്മിലുള്ളൊരീബന്ധമുറപ്പിച്ചതാവണം...പ്രിയേ
അന്നു നിൻ തേങ്ങലോ വിരഹമായിരുന്നുവോ…
കൽപ്പടിക്കൽചാരിഞാൻ വാനിൽ തിരഞ്ഞിടും
കാലമിതൊന്നുമാറി നീ വന്നണഞ്ഞീടുകിൽ
നാം വേർപെട്ടു,വേർപാടിന്നാഴമുയരാൻതുടങ്ങവെ,
വിരഹമാംചൂടേറ്റു നീറിപ്പുകഞ്ഞെൻെ്റയുള്ളവും,
വിരഹമാംചൂടേറ്റു വാടിത്തളർന്നെൻെ്റകവിതയും
പുതുജീവനേകി നീ, പുതുശ്വാസമായി നീ,
ഇന്നെൻെ്റമാറത്തു കുളിരായ് പെയ്തുവെങ്കിൽ,
നാളെ നാമീലോകത്ത്,ആരും കൊതിക്കുന്ന,
പ്രണയിച്ചുതീരാത്ത,പ്രണയം മറക്കാത്ത
രണ്ടു പ്രണയ പുഷ്പങ്ങൾ ….
നാം, രണ്ടു പ്രണയ പുഷ്പങ്ങൾ ….
Not connected : |