പ്രണയ വിരഹം  - തത്ത്വചിന്തകവിതകള്‍

പ്രണയ വിരഹം  

പ്രണയമെന്തന്നറിയാത്ത പ്രായത്തിൽ
വിരഹമെന്തന്നറിഞ്ഞവൻ ഈ ഞാൻ
.
നാലാം ക്ലാസിലെ പഠിപ്പുരയീൽ
നാരങ്ങാ മിഠായി ആരു കാണാതെ
അവളുടെ നാക്കിൻ തുമ്പത്ത്
തൊടുവിപ്പിച്ചതൂം ഈ ഞാൻ
.
അനു രാഗത്തിൻ അർഥമറിയാത്ത
പ്രായത്തിൽ വൃഥയോടെ
അവളുടെ മുഖമൊന്നു കാണാൻ
കൊതിച്ചതും ഈ ഞാൻ
.
ഒടുവിൽ
.
മരണത്തിൻ മുഖമോടെ
മാറാപനി അവളുടെ ചാരത്ത്
ചേർന്നപ്പോൾ ചിറകൊടിഞ്ഞ പറവ-
യെ പോലെ തേങ്ങിക്കരഞ്ഞതും ഈ ഞാൻ
.
പ്രണയമെന്തന്നറിയാത്ത പ്രായത്തിൽ
വിരഹമെന്തന്നറിഞ്ഞവൻ ഈ ഞാൻ
.
ഉനൈസ് മുഹമ്മദ്


up
0
dowm

രചിച്ചത്:ഉനൈസ്
തീയതി:07-06-2016 05:40:58 PM
Added by :unais muhammed
വീക്ഷണം:302
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me