തെരുവിലെ അന്നം  - മലയാളകവിതകള്‍

തെരുവിലെ അന്നം  

കുടലു കരിഞ്ഞു മണക്കുന്നെങ്ങൊ
കുറുനരി കലപില കൂട്ടുന്നു

അമ്മനിലാവിൻ കാരുണ്യത്തിൽ
വഴികൾ മുന്നിൽ തെളിയുന്നു

അങ്ങകലേയൊരു ഭോജനശാലയിൽ
നിന്നെറിയാരുണ്ടന്നങ്ങൾ

അത് നേടാനായ് മാർജാരന്മാർ
നായ്ക്കളുമുന്ടൊരു പടയണിയ)യ്

തേറ്റപ്പല്ലുകലാഴ്തുന്നൂ
മാന്തിക്കീറി വിടർത്തുന്നു

ചിതറിയ കോഴിക്കാലുകൾ നക്കി-
തിന്നാനായൊരു പോരുണ്ട്

കുടലു കരിഞ്ഞു മണക്കുന്നെങ്ങൊ
കുറുനരി കലപില കൂട്ടുന്നു

പുലരി പിറന്നാൽ കാക്കപ്പടകൾ
എല്ലാം കൊത്തി വടിച്ചീടും

കല്ലുകലെയ്തു തെരുതെരെ
നായ്ക്കൾ മോങ്ങിക്കൊണ്ടകലുന്നു

സഞ്ചിയെടുത്തു നടക്കാം
ഉള്ളിൽ അന്നം തടയാൻ വകയുണ്ട്

അമ്മനിലാവിൻ കാരുണ്യത്തിൽ
വഴികൾ മുന്നിൽ തെളിയുന്നു

കുടലു കരിഞ്ഞു മണക്കുന്നെങ്ങൊ
കുറുനരി കലപില കൂട്ടുന്നു


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:09-06-2016 10:44:52 PM
Added by :HARIS
വീക്ഷണം:226
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :