വിരഹം
മഴപെയ്തു തോർന്ന നേരം
മരം പെയ്തു തുടങ്ങിയ നേരം
മണ്ണിൻ ചുടുനിശ്വാസങ്ങൾ
മാദക നൃത്തമാടി.
താരക കന്യകകൾ
ആനന്ദനൃത്തമാടി.
കാറ്റിൽ നവ്യസുഗന്ധം
വിണ്ണിലാകെ പടർന്നു.
ഇന്ദുലേഖേ ഇന്ദുലേഖേ
ഈ രാവിൽ നീ മാ(തമെന്തെ
കരിമുകിലിൻ ചേലത്തുമ്പിൽ
മറഞ്ഞിരിപ്പൂ സ്വയം മറന്നിരിപ്പൂ
മണ്ണിൻമടിയിലോരോ നിശാ
പുഷ്പവും നിനക്കായ്
മലർമെത്തയൊരുക്കുന്നു.
നിന്നൊ ളിയാൽ പുളകിതയാകാൻ പാരിടമാകെ
മിഴിതുറന്നിരിപ്പൂ.എന്നിട്ടും
എന്തേ നിന്നോളിയിൽ വിഷാദഛായ.
എന്നെപ്പോലെ നിന്നിലും
വിരഹത്തിൻ നൊമ്പരമോ
വേർപാടിൻ വേദനയോ
കരിമുകിലിൻചേല മാറ്റി
പുറത്തുവരൂ തോഴി നീ
നിൻ മധുമന്ദഹാസം പൊഴിക്കൂ.
ആ ശോഭയിൽഞാനും മറക്കട്ടെ
എന്നാത്മ നൊമ്പരങ്ങൾ.
Not connected : |